17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

May 19, 2024
May 2, 2024
January 6, 2024
December 25, 2023
December 24, 2023
June 9, 2023
June 7, 2023
June 7, 2023
June 3, 2023
June 3, 2023

ബ്രിജ് ഭൂഷണ്‍സിങിനെതിരായ ലൈംഗികാരോപണ കേസ്: പൊലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2023 11:04 am

റസ് ലിംങ് ഫെജഡറേഷന്‍ മുന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ സിങിനെതിരായ ലൈംഗിക പീഡനക്കേസില്‍ പൊലീസ് തയ്യറാക്കിയ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. ബ്രിജ് ഭൂഷണിന്‍റെ മോശം പെരുമാറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദമോഡിയെ അറിയിച്ചെന്ന് പരാതിക്കാര്‍ പറയുന്നുണ്ട്.

വിഷയത്തില്‍ ഇടപെടുമെന്ന് പരാതിക്കാര്‍ക്ക് പ്രധാനമന്ത്രി വക്ക് നല്‍കിയാതുയം എഫ്ഐആറില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രയാണ് എഫ്ഐആറില്‍ ഇതു സംബന്ധിച്ച് പറയുന്ന ഭാഗങ്ങള്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തു വിട്ടത്.

പരാതികള്‍ കായിക മന്ത്രാലയംപരിശോധിക്കുമെന്നപ്രധാനമന്ത്രി നരേന്ദ്രമോഡി പരാതിക്കാരോട് പറഞ്ഞതായും എഫ്ഐആറില്‍ പറയുന്നു. പരാതിക്കാര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി പ്രധാനമന്ത്രി എന്തുകൊണ്ട് വിഷയത്തില്‍ പിന്നീട് ഇടപെടാഞ്ഞതെന്നും മഹുവ ചോദിക്കുന്നു.

സ്ത്രീകളെ മോശമായി സ്പര്‍ശിച്ചുവെന്നും പരിശീലന കേന്ദ്രങ്ങളിലും അന്താരാഷ്ട്ര വേദികളിലും വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നതടക്കമുള്ള ആരോപണമാണ് എഫ് ഐആറിലുള്ളത്.ലൈംഗിക ചുവയോടെ സമീപിച്ചെന്നും പണം വാഗ്ദാനം ചെയ്‌തെന്നും പറയുന്ന പരാതിയില്‍ ടി ഷര്‍ട്ട് ഉയര്‍ത്തി നെഞ്ച് മുതല്‍ പുറക് വശത്തേക്ക് തടവിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പറയുന്നു.

ചിത്രം എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമര്‍ത്തി നിര്‍ത്തിയെന്നും തോളില്‍ അമര്‍ത്തി മോശമായി തൊട്ടുവെന്നും പരാതിയില്‍ പറയുന്നു.

Eng­lish Summary:
Sex­u­al harass­ment case against Brij Bhushans­ingh: Seri­ous alle­ga­tions in FIR pre­pared by police

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.