കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരായ ബലാൽസംഗ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണർ. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ കേസെടുക്കും. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോകളിലെ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടി തുടങ്ങിയെന്നും കമ്മിഷണർ വ്യക്തമാക്കി.
ഇങ്ക്ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയും അറിയപ്പെടുന്ന ടാറ്റു ആർട്ടിസ്റ്റുമായ സുജീഷ് പി എസിനെതിരെയാണ് സമൂഹമാധ്യമമായ റെഡിറ്റിലൂടെ യുവതിയുടെ ആരോപണം പുറത്തുവന്നത്. ടാറ്റൂ സ്റ്റുഡിയോയിൽ വെച്ച് തന്നെ ബലാൽസംഗം ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ നിരവധി യുവതികൾ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ആരോപണം ഉന്നയിച്ച യുവതി പൊലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ പ്രാഥമിക അന്വേഷണം തുടങ്ങിയത്. എന്നാൽ യുവതി രേഖാമൂലമുള്ള പരാതി നൽകിയിട്ടില്ല. ആരോപണമുയർന്നതിന് പിന്നാലെ സുജീഷ് ഒളിവിൽ പോയെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
english summary; Sexual harassment; Investigation against tattoo artist
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.