
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐ(എം) പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി പറമ്പിൽ ട്രിപ്പ് വിളിക്കുമെന്നും സ്ത്രീ വിഷയത്തില്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫിയെന്നും അദ്ദേഹം പറഞ്ഞു. രാഹുലും ഷാഫിയും കൂട്ടുകച്ചവടമാണ്. ഷാഫിക്കെതിരെ പല ആരോപണങ്ങൾ ഉണ്ടെന്നും അത് പിന്നീട് പുറത്തുവിടുമെന്നും ലൈംഗിക അതിക്രമം നടത്തുന്നവർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുലിനെ എംഎൽഎയാക്കാൻ വേണ്ടി പത്തനംതിട്ടയിൽ നിന്ന് കൊണ്ടുവന്നത് ഷാഫിയാണ്. രാഹുലിനോട് രാജിവയ്ക്കാൻ പറയാൻ ഷാഫി തയാറാകില്ല. ഈ കാര്യത്തിൽ ഇരുവരും കൂട്ടുകച്ചവടമാണ്. പരസ്യമായി ചില ആളുകളെ കാണുമ്പോൾ നേരിട്ട് ചോദിക്കുകയാണ്. ഞാൻ അതൊന്നും ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.