22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

കൈതിയുടെ രണ്ടാംഭാഗത്തില്‍ ശങ്കറിന്റെ മകളും; അടുത്തവര്‍ഷം സിനിമയിറങ്ങുമെന്ന് കാര്‍ത്തി

Janayugom Webdesk
തിരുവനന്തപുരം
August 9, 2022 10:53 pm

കൈതിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് തമിഴ് നടന്‍ കാര്‍ത്തി. ഇളയ ദളപതി വിജയ്ക്ക് ഒപ്പമുള്ള സിനിമ പൂര്‍ത്തിയായ ഉടനെ ലോകേഷ് കനകരാജ് കൈതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ത്തിയും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെ മകള്‍ അതിഥി ശങ്കറും അഭിനയിക്കുന്ന വിരുമന്റെ കേരള റീലിസിനോടു അനുബന്ധിച്ചു തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹോദരന്‍ സൂര്യയുമൊന്നിച്ച് സിനിമ ചെയ്യണം എന്നാഗ്രഹമുണ്ടെന്നും നല്ല തിരക്കഥകള്‍ വന്നാല്‍ അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിക്രം സിനിമയില്‍ മുഖം കാണിക്കാന്‍ കഴിയാഞ്ഞത് ദില്ലി എന്ന കഥാപാത്രം ആവശ്യപ്പെടുന്ന രൂപത്തിലായിരുന്നില്ല അതിനാലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയായ ‘വിരുമൻ’ 12 നാണ് റീലിസ് ചെയ്യുന്നത്. തിരക്കഥയും സംവിധാനവും മുത്തയ്യയാണ് നിര്‍വഹിക്കുന്നത്. എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സൂര്യയും ജ്യോതികയുമാണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ് സഹനിര്‍മാണം. കൊമ്പൻ എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള വിരുമൻ.

Eng­lish Sum­ma­ry: Shankar’s daugh­ter in the sec­ond part of Kaiti; Karthi said that the film will be released next year

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.