പുന്നപ്ര ശാന്തി ഭവൻസർവ്വോദയ പങ്കുവെയ്ക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷവും, പുതുതായി നിർമ്മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനവും നടന്നു. ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് ആനാ പറമ്പിൽ ആശീർവാദകർമ്മം നിർവഹിച്ചു.
ഫാ. ഷാജി തുമ്പേച്ചിറയിൽ, ഫാ. മാത്യു മുല്ലശേരിൽ, ടെലിവിഷൻ താരങ്ങളായ രാജീവൻ ശ്രീരംഗം, ബിൻസി ജിൻസി, സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാപുരസ്കാരം നേടിയ അലിയാർ എം മാക്കിയിൽ, ആലപ്പി രമണൻ, ജോയി സാക്സ്, മാധ്യമ പ്രവർത്തകൻ ബി ജോസുകുട്ടി, ബ്രദർ മാത്യു ആൽബിന്റെ ആത്മകഥ തയ്യാറാക്കിയ കൈനകരി അപ്പച്ചൻ എന്നിവരെ ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ആദരിച്ചു.
പൊതുസമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. എച്ച് സലാം എം എൽ എ അധ്യക്ഷത വഹിച്ചു. മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് നിർവഹിച്ചു. ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. പ്രശാന്ത്, ഗീതാബാബു, എം ഷീജ, മധു പുന്നപ്ര, ജില്ലാ സാമൂഹ്യക്ഷേമ നീതിവകുപ്പ് ഓഫീസർ അബീൽ, ഫാ ബിജോയ് അറക്കൽ, ഇ കെ ജയൻ, സാബു സാഫല്യം, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.