26 December 2024, Thursday
KSFE Galaxy Chits Banner 2

കൂടുംബസംഘമവും സമ്മാന വിതരണവും നടത്തി

Janayugom Webdesk
ഷാർജ
October 16, 2021 11:13 pm

ഷാർജ യുവകലാസാഹിതി കുടുംബസംഗമം പ്രശസ്ത സിനിമാ സംവിധായകൻ എം എ നിഷാദ് ഉദ്ഘാടനം ചെയ്തു.സംഗമത്തിൽ യുഎഇ തലത്തിലും, ഷാർജ മേഖലാ തലത്തിലും നടന്ന കലോത്സവങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ യുവകലാസാഹിതി അംഗങ്ങളുടെ കുട്ടികൾക്കുള്ള അനുമോദനവും നടന്നു.

ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ഇ ടി പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി. യുവകലാസഹിതി നേതാക്കളായ ബിജു ശങ്കർ, വിനോദൻ, നമിത സുബീർ, ജിബി ബേബി, സുബീർ അരോൾ, സ്മിത ജഗദീഷ്, സിബി ബൈജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോ. ഹിതേഷ് കൃഷ്ണ, റിനി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകിയ ഗാനസന്ധ്യയും നടന്നു.

Eng­lish Sum­ma­ry : shar­ja yuvakalasahithi kudum­ba sangamam

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.