24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

January 10, 2024
October 13, 2023
September 26, 2023
September 15, 2023
June 2, 2023
November 9, 2022
November 9, 2022
November 8, 2022
November 6, 2022
November 4, 2022

അവസാന വര്‍ഷ പരീക്ഷയില്‍ ഷാരോണ്‍ രാജിന് വിജയം: ഷാരോണ്‍ ഒപ്പമില്ലാത്ത ദുഖം പങ്കുവച്ച് കുടുംബം

Janayugom Webdesk
തിരുവനന്തപുരം
November 9, 2022 12:58 pm

പാറശാലയിൽ സുഹൃത്ത് കഷായത്തില്‍ വിഷം നല്‍കിയത് കുടിച്ചതിനെത്തുടര്‍ന്ന് മരിച്ച ഷാരോണ്‍ ബിരുദ പരീക്ഷയില്‍ വിജയിച്ചു. ബി.എസ്‍സി റേഡിയോളജി എഴുത്തുപരീക്ഷയിലാണ് ഷാരോൺ വിജയിച്ചത്. ഷാരോണിന്റെ സഹോദരൻ ഷിമോൺ രാജാണ് ഫലം വന്നതായും വിജയിച്ചതായും മാധ്യമങ്ങളെ അറിയിച്ചത്. അദ്ധ്യാപകരും സഹപാഠികളുമാണ് വിവരം കുടുംബത്തെ അറിയിച്ചത്. 

’ പരീക്ഷാ ഫലം വന്നെന്ന് പറഞ്ഞ് അവന്റെ സുഹൃത്തുക്കളും അദ്ധ്യാപകരും വിളിച്ചിരുന്നു. ഷാരോൺ പാസായെന്നാണ് പറഞ്ഞത്. ഫലം പുറത്തുവരുമ്പോൾ സഹോദരൻ കൂടെയില്ലെന്ന വിഷമമുണ്ടെന്ന് ’ ഷീമോൺ പറഞ്ഞു.
നെയ്യൂരിലെ സ്വകാര്യ കോളേജിൽ ബി.എസ്‌സി അവസാനവർഷ വിദ്യാർത്ഥിയായിരുന്നു ഷാരോൺ.

Eng­lish Sum­ma­ry: Sharon Raj suc­ceeds in final year exams

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.