24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

January 10, 2024
October 13, 2023
September 26, 2023
September 15, 2023
June 2, 2023
November 9, 2022
November 9, 2022
November 8, 2022
November 6, 2022
November 4, 2022

ഷാരോണിന് കോളജില്‍വച്ച് ജ്യൂസില്‍ ഡോളോ ഗുളികകള്‍ കലര്‍ത്തി നല്‍കിയിട്ടുണ്ട്; ഗുളികകള്‍ നേരത്തെ കുതിര്‍ത്ത് കൈയില്‍ കരുതി, ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍

Janayugom Webdesk
തിരുവനന്തപുരം
November 9, 2022 11:47 am

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത്. കോളജില്‍ വച്ച് ഇടയ്ക്കിടെ നടത്തിയ ജ്യൂസ് ചലഞ്ചുകള്‍ക്കിടെ പലപ്പോഴായി ഷാരോണിന് ഷാരോണിന് ഡോളോ കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമിച്ചതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ജ്യൂസില്‍ കലര്‍ത്തുന്നതിനായി ഗ്രീഷ്മ ഡോളോ തലേ ദിവസം തന്നെ കുതിര്‍ത്ത് കൊണ്ടുവരുമായിരുന്നു. പിന്നീട് ഇത് കോളജിന്റെ ശുചിമുറിയില്‍വച്ച് ജ്യൂസില്‍ കലര്‍ത്തിയാണ് ഷാരോണിന് ചലഞ്ചെന്ന പേരില്‍ നല്‍കിയിരുന്നതെന്നും ഗ്രീഷ്മ വെളിപ്പെടുത്തി. 

ഗുളിക കലക്കിയ ജ്യൂസ് കുടിക്കാന്‍ നല്‍കി. എന്നാല്‍ ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. ഇതോടെയാണ് പദ്ധതി പാളിയതെന്ന് ഗ്രീഷ്മ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഗ്രീഷ്മയെ കോളജില്‍ കൊണ്ടുപോയി തെളിവെടുക്കും. കൂടാതെ, താലി കെട്ടിയശേഷം ഗ്രീഷ്മയും ഷാരോണും താമസിച്ച കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലെ ഹോട്ടലിലെത്തിച്ചും തെളിവെടുക്കും.

ഗ്രീഷ്മയുമായി ഇന്നലെ രാമവര്‍മ്മന്‍ ചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിള്‍ ആകാശവാണിയില്‍ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ പൊലീസ് ഉടന്‍ തീരുമാനമെടുത്തേക്കും.

Eng­lish Sum­ma­ry: Sharon was giv­en dolo pills mixed with juice at col­lege; Grish­ma’s rev­e­la­tion that the tablets were soaked ear­li­er and kept in hand

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.