കോണ്‍ഗ്രസില്‍ സ്ഥാനപ്പോര് കനക്കുന്നതിനിടെ സമവായശ്രമങ്ങള്‍ വിജയിക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ടാലും ശശി തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ അംഗമാവുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജി 23 വിഭാഗത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ ഗാന്ധി കുടുംബവുമായി നല്ല ബന്ധമാണ് തരൂര്‍ പുലര്‍ത്തുന്നത്. ശക്തനായ നേതാവെന്നതിനാല്‍ ശശിതരൂരിനെ കൂടെ നിര്‍ത്താനാണ് ഇരു വിഭാഗങ്ങളിലേയും നേതാക്കളുടെ ശ്രമം. അതേ സമയം പാര്‍ട്ടി പ്രസിഡന്റ് പദവും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒന്നിച്ചു കൊണ്ടുപോവാനുള്ള അശോക് ഗെലോട്ടിന്റെ നീക്കം നടക്കില്ലെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് ഗെഹലോട്ടിന് സോണിയയും രാഹുലും നിര്‍ദേശം നല്‍കിയത്. അശോക് ഗെലോട്ടിന് പകരം സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രിപദം കൈമാറണമെന്ന നിര്‍ദേശമാണ് രാഹുല്‍ഗാന്ധി മുന്നോട്ടുവച്ചത്. നേരത്തെ പ്രിയങ്കയും ഇരു പദവിയും ഒരുമിച്ചു കൊണ്ട്‌പോകാനുള്ള ഗെലോട്ടിന്റെ നിര്‍ദേശത്തെ എതിര്‍ത്തതായി ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
English summary; Shashi Tharoor to Congress Working Committee; Sachin Pilot as Chief Minister
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.