7 December 2025, Sunday

Related news

July 19, 2025
May 29, 2025
May 6, 2025
March 8, 2025
January 5, 2025
November 7, 2024
October 1, 2024
September 28, 2024
February 29, 2024
January 28, 2024

മകന്റെ ചികിത്സയ്ക്ക് സഹായം തേടി ഷീജുവും കുടുംബവും

Janayugom Webdesk
കോഴിക്കോട്
September 28, 2024 3:03 pm

മകന്റെ ചികിത്സയ്ക്ക് സഹായം തേടി അസുഖബാധിതനായ പിതാവും മാതാവും. ഒളവണ്ണ സ്വദേശിയായ പുത്തൻ പുരയിൽ ഷീജുവാണ് മകൻ സ്നേഹാൻ കപിലി(21) ന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. ചെറു പ്രായത്തിൽ തന്നെ മസ്തിഷ്കത്തെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് സ്നേഹിനെ ബാധിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും മെനിഞ്ചൈറ്റിസ് രോഗത്തിന്റെ അനന്തരഫലമെന്നോണം ശ്വാസകോശ സംബന്ധമടക്കമുള്ള രോഗങ്ങൾ വിട്ടുമാറാതെ സ്നേഹിനെ പിടികൂടി. 

വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും തുടർ ചികിത്സയ്ക്ക് വലിയ തുക ആവശ്യമാണ്. പണമില്ലാത്തതിനാൽ ചികിത്സ മുടങ്ങിയ അവസ്ഥയിലാണ്. വൃക്ക മാറ്റിവെച്ചതിനാൽ ഷീജുവിന് ഭാരിച്ച ജോലിക്ക് പോകാനും സാധിക്കില്ല. ചികിത്സയ്ക്കായി ബാങ്കിൽ നിന്നെടുത്ത ലോണും തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഈ കുടുംബം. മകന്റെ തുടർ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഇവരിപ്പോൾ. ഇന്ത്യൻ ഓവർ സീസ് ബാങ്കിന്റെ പന്തീരങ്കാവ് ശാഖയിൽ ഷീജുവിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 375101000004821.ഐ എഫ് എസ് സി കോഡ്: IOBA 0003751.ഫോൺ പേ: 8921060711.ഗൂഗിൾ പേ: 9142316643.

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.