17 February 2026, Tuesday

Related news

February 14, 2026
February 3, 2026
February 1, 2026
January 26, 2026
January 24, 2026
January 23, 2026
January 18, 2026
January 13, 2026
January 8, 2026
January 5, 2026

ടെന്നസി സർവകലാശാലയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

Janayugom Webdesk
വാഷിങ്ടണ്‍
October 13, 2024 3:26 pm

അമേരിക്കയിലെ ടെന്നസി സർവകലാശാലയിൽ വെടിവെപ്പ്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സർവകലാശാലയിലെ ഹോം കമിങ് ഇവന്റിനിടെയായിരുന്നു സംഭവം. രണ്ട് സംഘങ്ങൾ വാക്കുതർക്കത്തിലേര്‍പ്പെടുകയും ശേഷം ഇരു കൂട്ടരും തമ്മില്‍ വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം. മരിച്ചത് 24 വയസുള്ള ഒരു യുവാവ് ആണെന്നാണ് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പന്ത്രണ്ടും പതിനാലു വയസ്സുള്ള രണ്ട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുതുരതരമല്ല. അക്രമികാരികളിൽ ചിലർക്കും വെടിവെപ്പിൽ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നു. സംഭവസ്ഥലത്ത് നിന്നും ഒരു തോക്ക് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.