സിറിയയില്‍ ഷോപ്പിങ് സെന്ററില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ 11 പേര് മരിച്ചു. സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലാണ് തീപിടത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി അൽഹംറ സ്ട്രീറ്റിലെ ലാ മിറാഡ മാളിലാണ് തീപിടിത്തമുണ്ടായതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി സന റിപ്പോർട്ട് ചെയ്തു. രണ്ട് പേരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിൽ ഡസൻ കണക്കിന് വ്യാപാര സ്ഥാപനങ്ങൾ നശിച്ചതായി എഎ ഫ്പി റിപ്പോർട്ട് ചെയ്തു. ഇരുപതോളം ഫയർ എൻജിനുകൾ നാല് മണിക്കൂർ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
English Summary: Shopping center fire: 11 dead
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.