22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023
August 10, 2023
August 7, 2023

മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണം; പിന്മാറാതെ ഡല്‍ഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2023 10:50 am

മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. മണിപ്പൂർ സർക്കാരിന് സ്വാതി മലിവാൾ കത്തെഴുതി. ലൈംഗികാതിക്രമത്തെ അതിജീവിച്ചവരെ കാണാനാണ് സന്ദർശനമെന്ന് സ്വാതി മലിവാൾ വ്യക്തമാക്കി. അധ്യക്ഷയുടെ സന്ദർശനം ഇന്നലെ സർക്കാർ തടഞ്ഞിരുന്നു. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി സന്ദര്‍ശനം ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ ലൈംഗികാതിക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ മതിയായ സൗകര്യം ഒരുക്കണമെന്നും മലിവാള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എൻ ബിരേന്‍ സിങിനെ കാണാനും അവര്‍ അനുമതി തേടി. അതേസമയം, മെയ്തെയ് വിഭാഗത്തിനെതിരായ ഭീഷണിയെത്തുടര്‍ന്ന് മിസോറമില്‍ അതീവജാഗ്രത തുടരുകയാണ്. മെയ്തെയ്കള്‍ മിസോറം വിടണമെന്ന് വിഘടനവാദികള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് ആശങ്കയുയര്‍ന്നത്.

Eng­lish Sum­ma­ry: should be allowed to vis­it Manipur; Swati Maliwal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.