ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ 424 വിവിഐപികളുടെ സുരക്ഷ പുനഃസ്ഥാപിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ജൂൺ ഏഴ് മുതൽ സുരക്ഷ പുനഃസ്ഥാപിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. മൂസെവാല വെടിയേറ്റ് മരിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് സര്‍ക്കാരിന്റെ നടപടി.
സുരക്ഷ വെട്ടിക്കുറച്ച മുൻ മന്ത്രി ഒപി സോണിയുടെ ഹർജി പരിഗണിക്കവെയാണ് ആംആദ്മി സര്‍ക്കാര്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. സിദ്ദു മൂസ് വാല വെടിയേറ്റ് മരിച്ചതു മുതൽ വിവിഐപികളുടെ സുരക്ഷ വെട്ടിക്കുറച്ചതിനെച്ചൊല്ലി മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
English summary;Sidhu Moose Wala Murder: Punjab To Restore Security Levels Of 424 VVIPs
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.