പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ പങ്കുള്ള ആറു ഷൂട്ടർമാരെ ഡൽഹി പൊലീസ് തിരിച്ചറിഞ്ഞു. മൂസേവാലയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് സ്പെഷൽ കമ്മീഷണർ എച്ച് എസ് ധലിവാൾ പറഞ്ഞു. കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയി ആണ് മുഖ്യ സൂത്രധാരൻ.
സിദ്ദു മൂസെവാല അടക്കമുള്ള 424 പേർക്ക് നൽകി വന്നിരുന്ന വിഐപി സുരക്ഷ പഞ്ചാബ് സർക്കാർ താത്കാലികമായി പിൻവലിച്ചതിനു തൊട്ടുപിറ്റേന്നാണ് മൂസെവാല വെടിയേറ്റ് മരിച്ചത്. വിഐപികളുടെ സുരക്ഷ സർക്കാർ പിന്നീട് പുനഃസ്ഥാപിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കാനഡ കേന്ദ്രീകൃതമായ ഗുണ്ടാസംഘം രംഗത്തുവന്നിരുന്നു.
English summary;Sidhu Moosewala’s murder case: Six shooters identified
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.