കൊളംബിയയിൽ നടക്കുന്ന ലോക അണ്ടർ 20 അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ മിക്സഡ് 4×400 റിലേയിൽ ഇന്ത്യക്ക് വെള്ളി. ഏഷ്യൻ ജൂനിയർ റെക്കോർഡോടെയാണ് അമേരിക്കയ്ക്ക് പിന്നിൽ ഇന്ത്യ രണ്ടാമതെത്തിയത്. ഭരത് ശ്രീധർ, പ്രിയ എച്ച് മോഹൻ, കപിൽ, രൂപാൽ ചൗധരി എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 3 മിനിറ്റ് 17.76 സെക്കൻഡിൽ ഫിനിഷ് ചെയ്തു. മൂന്ന് മിനുട്ട് 17.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അമേരിക്കൻ ടീം സ്വർണം നേടി.
2021‑ൽ കെനിയയിലെ നെയ്റോബിയിൽ നടന്ന കഴിഞ്ഞ പതിപ്പിൽ മിക്സഡ് 4×400 മീറ്റർ റിലേയിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. രൂപാലും പ്രിയയും 400 മീറ്റർ സെമിയിൽ കടന്നിട്ടുണ്ട്. രൂപാൽ 52.50 സെക്കൻഡിൽ യോഗ്യത നേടിയപ്പോൾ, പ്രിയ 52.56 സെക്കൻഡിൽ ഫിനിഷ് ചെയ്തു കഴിഞ്ഞ പതിപ്പിൽ 400 മീറ്റർ ഫൈനലിൽ എത്തിയ പ്രിയ നാലാമതായി ഫിനിഷ് ചെയ്തിരുന്നു.
English summary;Silver for India in Under-20 Athletics Championship
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.