7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 2, 2024
July 18, 2024
February 23, 2024
December 15, 2023
July 27, 2023
June 17, 2023
June 11, 2023
April 16, 2023
November 19, 2022
August 23, 2022

സിൽവർ ലൈൻ: കെ-റയിൽ സംവാദം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
April 28, 2022 8:27 am

സിൽവർ ലൈൻ അർധ അതിവേഗ റയിൽ പദ്ധതിയെക്കുറിച്ച്  കേരള റയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റയിൽ)  സംവാദം ഇന്ന്. ഇന്ന്  രാവിലെ 11 മണിക്ക്  ഹോട്ടൽ താജ് വിവാന്തയിലാണ് പരിപാടി. പദ്ധതിയെക്കുറിച്ച് വ്യത്യസ്ത നിലപാടുകളുള്ളവർ ചർച്ചയിൽ അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.

കണ്ണൂർ ഗവ. കോളജ് ഓഫ് എൻജിനീയറിംഗ് റിട്ട, പ്രിൻസിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ഡോ. ആർ വി ജി മേനോൻ, റിട്ടയേർഡ് റയിൽവേ ബോർഡ് മെംബർ (എൻജിനീയറിംഗ്) സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ്പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുക്കും.

നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റയിൽവേസിൽ നിന്ന് വിരമിച്ച സീനിയർ പ്രൊഫസർ മോഹൻ എ മേനോനായിരിക്കും മോഡറേറ്റർ. കെ-റയിലിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ചർച്ച തത്സമയമുണ്ടാകും. ക്ഷണിക്കപ്പെട്ട സദസ്സിനു മാത്രമായിരിക്കും പ്രവേശനം.

Eng­lish summary;Silver Line: K‑Rail debate tomorrow

You may also like this video;

YouTube video player

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.