ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാന്‍ കറികളുണ്ടാക്കുന്നതിന് മണിക്കൂറോളം നില്‍ക്കണമെന്നില്ല. ഒരു മുറി തേങ്ങയോ, പച്ചക്കറികളുമോ ഇല്ലെങ്കില്‍പ്പോലും രണ്ട് കൂട്ടം കറികള്‍ ഉണ്ടാക്കാന്‍ വഴിയുണ്ട്. ഇതിന് രാവിലെ മുതല്‍ പണിയെടുക്കണമെന്നുമില്ല…എന്നാല്‍ സുഭിക്ഷമായി കഴിക്കുകയുമാകാം…
മുട്ട വേവിച്ച് തോട് കളഞ്ഞ് വയ്ക്കുക.
മുളക് പൊടി, മല്ലിപ്പൊടി, മസാലപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളം ചേര്‍ത്ത് കുഴച്ച് മുട്ടയുടെ കഷണം മുറിച്ച് മസാല പുരട്ടി 10 മിനിറ്റ് വച്ചതിനുശേഷം ഫ്രെെ പാനില്‍ രണ്ട് സ്പൂണ്‍ എണ്ണ ഒഴിച്ച് മുട്ട അതിലേക്ക് അടുക്കിവച്ച് അടപ്പടച്ച് വേവിച്ച് അടുപ്പില്‍ നിന്ന് മാറ്റിവച്ചതിനുശേഷം മറിച്ച് വച്ച് വീണ്ടും വേവിക്കുക ശേഷം ഉപയോഗിക്കുക.
ഉണ്ടമുളക് - 100 ഗ്രാം
പുളി - 1 നെല്ലിക്ക വലിപ്പം
കായം - അര ടീസ്പൂണ്‍
വിനാഗിരി - — 1 സ്പൂണ്‍
മുളക് പൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി-1 നുള്ളു വീതം
ഉപ്പ് - ആവശ്യാനുസരണം
ശര്‍ക്കര – 1 ചെറിയ കഷ്ണം
എണ്ണ- പാചകത്തിന് ആവശ്യമായത്
ഉണ്ടമുളക് ഇഡ്ഡലി പാത്രത്തില്‍ തട്ട് വച്ച് ആവിയില്‍ വേവിച്ച് മാറ്റിവയ്ക്കുക. പുളി കുറച്ച് ചെറുചൂടുവെള്ളത്തില്‍ പിഴിഞ്ഞ് മാറ്റിവയ്ക്കുക. അതിനുശേഷം പാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ഉലുവ്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചൂടായശേഷം ആവിയില്‍ വേവിച്ച് വച്ചിരിക്കുന്ന ഉണ്ടമുളക് ഇട്ട് വഴറ്റുക. അതിലേക്ക് പുളി പിഴിഞ്ഞൊഴിച്ച് അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് തിളപ്പിച്ചതിനുശേഷം കായം, ഉപ്പ് എന്നിവ ചേര്‍ത്ത് വറ്റിക്കുക. ശേഷം ശര്‍ക്കര ചേര്‍ത്ത് തണുത്ത ശേഷം ഉപയോഗിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.