23 January 2026, Friday

Related news

October 24, 2025
October 24, 2025
July 11, 2025
April 11, 2025
January 24, 2025
January 14, 2025
December 1, 2024
November 13, 2024
August 17, 2024
August 13, 2024

ബാഡ്‌മിന്റണില്‍ സിന്ധു പുറത്ത്; ജൂഡോയില്‍ തൂലിക മാന് തോല്‍വി

Janayugom Webdesk
August 2, 2024 11:08 pm

ജൂഡോയില്‍ ഇന്ത്യയുടെ തൂലിക മാന് തോല്‍വി. 78 കിലോഗ്രാം വനിതാ വിഭാഗം എലിമിനേഷന്‍ റൗണ്ടില്‍ ലോക ചാമ്പ്യനായ ക്യൂബയുടെ ഇഡാലിസ് ഓർടിസിനോടാണ് തൂലികയുടെ പരാജയം. സ്കോര്‍ 10–0. 25കാരിയായ തൂലിക മുന്‍ സൗത്ത് ഏഷ്യന്‍ ചാമ്പ്യനാണ്. 2022 കോണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. എന്നാല്‍ ഓര്‍ടിസിനോട് പൊരുതാന്‍ തൂലികയ്ക്കായില്ല.
ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ മെ­ഡല്‍ പ്രതീക്ഷയായ പി വി സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
ചൈനയുടെ ഹി ബിങ് ജിയാവോയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 

പുരുഷന്മാരുടെ തുഴച്ചിലില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ബല്‍രാജ് പന്‍വാറും പുറത്തായി. ഫൈനല്‍ ഡി റൗണ്ടില്‍ അഞ്ചാം സ്ഥാനം നേടിയെങ്കിലും ഫൈനല്‍ റൗണ്ടില്‍ 23ാം സ്ഥാനക്കാരനായി ബല്‍രാജ് ഒതുങ്ങുകയായിരുന്നു. 7.02.37 സമയം കുറിച്ച് മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാന്‍ ബല്‍രാജിനായില്ല.

Eng­lish sum­ma­ry ; Sind­hu out in Bad­minton; Tuli­ka Man lost in judo

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.