22 November 2024, Friday
KSFE Galaxy Chits Banner 2

Related news

February 13, 2024
July 25, 2023
July 24, 2023
April 26, 2023
April 25, 2023
March 7, 2023
December 5, 2022
July 16, 2022
July 14, 2022
May 15, 2022

ന്യൂയോര്‍ക്കും സിംഗപ്പൂരും ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങള്‍

Janayugom Webdesk
വാഷിങ്ടണ്‍
December 5, 2022 7:29 pm

ലോകത്തെ ഏറ്റവും ചിലവേറിയ നഗരങ്ങളില്‍ ഒന്നാമത് ന്യൂയോര്‍ക്കും സിംഗപ്പൂരും. എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ ജീവിത ചിലവ് നിര്‍ണയ സര്‍വെയിലാണ് കണ്ടെത്തല്‍. ഈ വര്‍ഷം ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിലാണ് സര്‍വെ നടത്തിയത്. ലോകമെമ്പാടുമുള്ള 90 രാജ്യങ്ങളിലെ 173 പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വെ. 400 വ്യക്തിഗത വിലവിവരവും ഇരുന്നൂറോളം ഉല്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലകളും താരതമ്യം ചെയ്തതിന് ശേഷമാണ് അന്തിമ നിഗമനത്തിലെത്തിച്ചേര്‍ന്നത്.
ജീവിത ചെലവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.8 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഉക്രെയ്ന്‍— റഷ്യന്‍ സംഘര്‍ഷം വന്‍ വിലക്കയറ്റത്തിന് കാരണമായി. ഇതോടെ ഉയര്‍ന്ന ജീവിത ചെലവ് ആവശ്യമായ നഗരങ്ങളുടെ പ്രഥമ സ്ഥാനത്തേയ്ക്ക് സിംഗപ്പൂരിനൊപ്പം ന്യൂയോര്‍ക്കും എത്തി. ആദ്യമായാണ് ന്യൂയോര്‍ക്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ലോസ് ആഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ നഗരങ്ങളും ആദ്യ പത്തില്‍ ഇടംപിടിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യന്‍ നഗരങ്ങളൊന്നും പട്ടികയിലില്ല. ശരാശരി ജീവിതച്ചെലവില്‍ 4.5 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളുടെയും കറന്‍സി നീക്കങ്ങളുമനുസരിച്ച് ഓരോ രാജ്യങ്ങളിലും ജീവിത ചെലവ് വര്‍ധന വ്യത്യാസമുണ്ട്. റഷ്യന്‍ നഗരങ്ങളായ മോസ്‌കോയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗും 88,70 സ്ഥാനങ്ങളിലാണ്. ഇസ്രയേല്‍ നഗരമായ ടെല്‍അവീവ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി.

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസ്, ലിബിയയിലെ ട്രിപ്പോളി എന്നിവിടങ്ങളാണ് ലോകത്തെ ഏറ്റവും ചിലവ് കുറഞ്ഞ നഗരങ്ങള്‍. ചൈനയിലെ ഹോങ്കോങ്ങ്, സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച്, ജെനീവ, യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ, ഫ്രാന്‍സ് തലസ്ഥാനമായ പാരിസ്, ഡെന്മാര്‍ക്കിലെ കോപന്‍ഹേഗന്‍, ഓസ്‌ട്രേലിയയിലെ സിഡ്‌നി എന്നീ നഗരങ്ങളെല്ലാം പട്ടികയിലെ ആദ്യ പത്തില്‍ ഉള്‍പ്പെട്ട നഗരങ്ങളാണ്.

Eng­lish Sum­ma­ry: Sin­ga­pore and New York are the most expen­sive cities
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.