9 December 2025, Tuesday

സിന്നറും ഇഗയും സെമിയില്‍

Janayugom Webdesk
മെല്‍ബണ്‍
January 22, 2025 10:21 pm

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനല്‍ ലൈനപ്പായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പുരുഷ സിംഗിള്‍സില്‍ ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെ തോല്പിച്ച് നിലവിലെ ചാമ്പ്യനും ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരവുമായ യാന്നിക് സിന്നര്‍ സെമിഫൈനലില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്നറുടെ വിജയം. സ്കോര്‍ 6–3, 6–2, 6–1. യുഎസിന്റെ ബെന്‍ ഷെല്‍ട്ടോണാണ് സെമിയില്‍ സിന്നറിന്റെ എതിരാളി. 

ഇറ്റലിയുടെ ലോറെന്‍സോ സൊനേഗയെ മറികടന്നാണ് ഷെല്‍ട്ടോണ്‍ സെമിഫൈനലിലെത്തിയത്. സ്കോര്‍ 6–4, 7–5, 4–6, 7–6.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാടെക് സെമിഫൈനലില്‍ കടന്നു. യുഎസിന്റെ എമ്മ നവരോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമാണ് ഇഗ മറികടന്നത്. ആദ്യ സെറ്റ് 6–1ന് നേടിയ ഇഗ രണ്ടാം സെറ്റ് 6–2ന് നേടി സെമിടിക്കറ്റെടുക്കുകയായിരുന്നു.
യുഎസിന്റെ മാഡിസണ്‍ കീസ് ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് രണ്ട് സെറ്റുകള്‍ നേടി തിരിച്ചടിച്ച് സെമിഫൈനലുറപ്പിച്ചത്. ഉക്രെയ്ന്റെ എലീന സ്വിറ്റോലിനയെയാണ് ക്വാര്‍ട്ടറില്‍ കീസ് തോല്പിച്ചത്. സ്കോര്‍ 3–6, 6–3, 6–4.

പുരുഷ സിംഗിള്‍സ് സെമിഫൈനല്‍
യാന്നിക് സിന്നര്‍-ബെന്‍ ഷെല്‍ട്ടോണ്‍
നൊവാക് ദ്യോക്കോവിച്ച്-അലക്സാണ്ടര്‍ സ്വരേവ്

വനിതാ സിംഗിള്‍സ് സെമിഫൈനല്‍
അര്യാന സബലങ്ക‑പൗള ബഡോസ
ഇഗ സ്വിയാടെക്-മാഡിസണ്‍ കീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.