19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 3, 2024
November 10, 2024
November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 3, 2024
November 2, 2024

ജമ്മുകശ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര്‍ മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
August 16, 2022 2:31 pm

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുടെ ബസ് നദിയിലേക്ക് മറിഞ്ഞ് ഏഴ് ജവാന്മാര്‍ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്. ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Eng­lish sum­ma­ry; Six jawans die after bus falls into riv­er in Jam­mu and Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.