24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

May 15, 2024
August 23, 2023
July 5, 2023
January 27, 2023
January 6, 2023
January 5, 2023
August 29, 2022

കൊല്ലത്ത് കവറില്‍ പൊതിഞ്ഞ നിലയില്‍ രണ്ട് തലയോട്ടികള്‍

Janayugom Webdesk
കൊല്ലം
August 29, 2022 8:49 am

കൊല്ലം ശക്തി കുളങ്ങരയില്‍ നിന്ന് രണ്ട് തലയോട്ടികള്‍ കണ്ടെത്തി. പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന ആശുപത്രിക്ക് സമീപത്തെ റോഡില്‍ നിന്നാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടികള്‍ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. ഇവര്‍ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പരിശോധനയില്‍ തലയോട്ടികള്‍ ഏറെ പഴക്കം ചെന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം തലയോട്ടികൾ പൊതിഞ്ഞിരുന്ന കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൂടുതൽ പരിശോധനയ്ക്കായി രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Skulls found in Kollam
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.