നികുതി വെട്ടിപ്പ് നടത്തിയ പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ, ഷവോമി കമ്പനികള്‍ക്കെതിരെ ആയിരം കോടി വരെ പിഴ ചുമത്താമെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ്.
കഴിഞ്ഞ ആഴ്ച രാജ്യത്താകമാനം നടത്തിയ റെയ്ഡുകൾക്ക് ശേഷമാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. കർണാടക, തമിഴ്‍നാട്, അസം, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഇരു കമ്പനികളും 5,500 കോടിയോളം രൂപ നികുതി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
വിദേശത്തുള്ള ഇവരുടെ മാതൃകമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായും ആദായ നികുതി വകുപ്പ് പറഞ്ഞു.
english summary;Smartphone makers to pay Rs 1,000 crore fine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.