23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
December 4, 2024
September 7, 2024
September 5, 2024
August 22, 2024
August 14, 2024
August 12, 2024
June 29, 2024
June 29, 2024
June 28, 2024

വിമാനത്താവളത്തില്‍ ജീവനുള്ള മൃഗങ്ങളുടെ കള്ളക്കടത്ത്

Janayugom Webdesk
ചെന്നൈ
August 14, 2022 11:19 am

ബാങ്കോക്കില്‍നിന്നു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ തായ് എയര്‍വേയ്‌സ് വിമാനത്തില്‍ ജീവികളുടെ കള്ളക്കടത്ത്. സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡി ബ്രാസ കുരങ്ങ്, രാജവെമ്പാലകള്‍, പെരുമ്പാമ്പുകള്‍, അള്‍ഡാബ്ര ആമകള്‍ എന്നിവയെ കണ്ടെത്തി.

ആദ്യത്തെ പാക്കേജില്‍ ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങിനെ കമ്‌ടെത്തി. ചോക്ലേറ്റുകള്‍ നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിരുന്നത്. അടുത്ത പെട്ടിയില്‍ 15 രാജവെമ്പാലകളും മറ്റൊരു പെട്ടിയില്‍ അഞ്ച് പെരുമ്പാമ്പുകളും. അവസാനത്തെ ബാഗില്‍ അധികം വലുപ്പമില്ലാത്ത രണ്ട് അള്‍ഡാബ്ര ആമകള്‍ എന്നിങ്ങനെയാണ് കണ്ടെത്തിയത്.

ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവയെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. ചെന്നൈയില്‍ പാഴ്‌സല്‍ സ്വീകരിക്കേണ്ടിയിരുന്ന ആളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി.

Eng­lish sum­ma­ry; Smug­gling of live ani­mals at the airport

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.