18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
September 27, 2024
September 26, 2024
September 8, 2024
September 4, 2024
August 23, 2024
July 23, 2024
June 20, 2024
April 20, 2024
April 8, 2024

എസ്എന്‍ഡിപിയെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

സ്വന്തം ലേഖിക
തിരുവനന്തപുരം
July 23, 2024 12:09 pm

എസ്എന്‍ഡിപിയെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് സിപി­ഐ­(എം)­ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേര്‍ന്ന സിപിഐ(എം) സംസ്ഥാന സമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍‍ഡിപിക്ക് ഞങ്ങള്‍ എതിരല്ല. എസ്എന്‍ഡിപി എന്ന പ്രസ്ഥാനത്തിന്റെ ആശയത്തിലുള്ള വര്‍ഗീയവല്‍ക്കരണത്തെയാണ് എതിര്‍ക്കുന്നത്. ബിഡിജെഎസും ആര്‍എസ്എസും ചേര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. അതിനെ ശക്തമായി എതിര്‍ക്കും. ആര് എന്തെല്ലാം പറഞ്ഞാലും ഈ എതിര്‍പ്പ് ശക്തിയായി തുടരും. മതരാഷ്ട്ര വാദത്തെ അനുകൂലിക്കുന്ന മുസ്ലിം ലീഗിന്റെ നിലപാടിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാഖകള്‍ പാടില്ലെന്ന് നിര്‍ദേശമുള്ളപ്പോള്‍ അതൊന്നും പാലിക്കുന്നില്ല. വിശ്വാസികളുടെ കേന്ദ്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. അത് വര്‍ഗീയ വാദികള്‍ക്കുള്ളതല്ല. അന്ധവിശ്വാസവും സ്ത്രീവിരുദ്ധതയും ആണ് കോൺഗ്രസിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗരമേഖലയിലെ പാര്‍ട്ടിപ്രവര്‍ത്തനം ശക്തിപ്പെടുത്തും. തെറ്റു തിരുത്തൽ സ്വാഭാവിക പ്രക്രിയ മാത്രമാണ്. ആരൊക്കെയാണോ തിരുത്തേണ്ടത് അവരെല്ലാം ആവശ്യമായ തിരുത്തല്‍ വരുത്തും. ഒരു തെറ്റും വച്ച് പൊറുപ്പിക്കില്ല. സർക്കാർ തലത്തിലെ മുൻഗണന മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ക്ഷേമ പെൻഷൻ അടക്കം കുടിശിക തീർക്കും. മുൻഗണന തീരുമാനിക്കാനും അത് നടപ്പാക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. ധനകാര്യ മാനേജ്മെന്റ് നല്ല നിലയിലാണ് കേരളത്തിൽ നടക്കുന്നത്. പദ്ധതി നിർവഹണത്തിലടക്കം മുൻവർഷങ്ങളേക്കാൾ മെച്ചമുണ്ടായിട്ടുണ്ട്. വികസന മുരടിപ്പ് എന്ന വിമർശനത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: SNDP won’t be allowed to be demo­nized: MV Govindan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.