23 December 2024, Monday
KSFE Galaxy Chits Banner 2

മഞ്ഞുവീഴ്ചയും മഴയും; ഹിമാചലില്‍ 278 റോഡുകള്‍ അടച്ചു

Janayugom Webdesk
ഷിംല
January 20, 2023 9:12 pm

മഞ്ഞുവീഴ്ചയെയും മഴയെയും തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ 278 റോഡുകള്‍ അടച്ചു. കുളുവിലെ ജലോരി ജോട്ടിലും റോഹ്താങ് പാസിലും യഥാക്രമം 60, 45 സെന്റീമീറ്റർ മഞ്ഞുവീഴ്ചയും അടൽ ടണലിന്റെ തെക്കൻ പോർട്ടലിലും ചാൻസലിലും 30 സെന്റീമീറ്റർ വീതവും മഞ്ഞുവീഴ്ചയുണ്ടായി. ചൗർധാറിലും ഡോദ്രക്വാറിലും 25 സെന്റീമീറ്ററും ഖദ്രാലയിൽ 16 സെന്റിമീറ്ററും ജാഖോ കൊടുമുടിയിലും കുഫ്രിയുടെ സമീപ പ്രദേശങ്ങളിലും മൂന്ന് മുതൽ 10 സെന്റീമീറ്റർ വരെയും മഞ്ഞുവീഴ്ച രേഖപ്പെടുത്തി. 

മണാലി, ഗോഹാർ, ടിൻഡർ എന്നിവിടങ്ങളിൽ 16 മില്ലീമീറ്റര്‍ വരെ മഴയും, നഹാൻ, ഭുന്തർ എന്നിവിടങ്ങളിൽ 5.7 മില്ലീമീറ്റര്‍ മഴയും രേഖപ്പെടുത്തി. മൂന്ന് ദേശീയപാതകളും ലാഹൗളിലും സ്പിറ്റിയിലും 177 റോഡുകളും ഷിംലയിൽ 64, കിന്നൗറിൽ ഒമ്പത്, ചമ്പയിൽ അഞ്ച്, കുളുവിൽ മൂന്ന്, കാൻഗ്ര, സിർമൗർ ജില്ലകളിൽ രണ്ട് പാതയും അടച്ചു. 26 വരെ ഈ മേഖലയിൽ മഞ്ഞുവീഴ്ചയ്ക്കും മഴക്കും സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Eng­lish Summary:Snow and rain; 278 roads were closed in Himachal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.