18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 23, 2024
June 23, 2024
June 4, 2024
June 4, 2024
January 11, 2024
January 4, 2024
November 14, 2023
November 5, 2023
October 25, 2023
September 25, 2023

മനസിലെ ജാതിക്കറ മാറ്റാൻ സാമൂഹികവിപ്ലവം അനിവാര്യം: മന്ത്രി കെ രാധാകൃഷ്ണൻ

Janayugom Webdesk
തിരുവനന്തപുരം
April 14, 2022 11:19 am

ഇന്ത്യൻ സമൂഹത്തിലെ ജാതിബോധം ഇല്ലാതാക്കാൻ സാമൂഹികവിപ്ലവം ആവശ്യമാണെന്ന് പട്ടികജാതിപട്ടികവർഗപിന്നാക്കക്ഷേമ ദേവസ്വം വകുപ്പ്മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുന:പ്രസിദ്ധീകരിക്കുന്ന അംബേദ്കർ സമ്പൂർണ്ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ. പ്രശാന്ത് എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി.

ജാതിവ്യവസ്ഥ രൂക്ഷമായ ഇന്ത്യയിൽ അതിനെ കൂടുതൽ തീവ്രമാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ജാതിയുടെ പേരിൽ അടിച്ചമർത്തപ്പെട്ട ജനതയെ അവകാശബോധമുള്ളവരാക്കി മാറ്റാനാണ് അംബേദ്കർ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ആശയങ്ങൾ കൂടുതൽ പ്രസക്തമായ കാലത്ത് അംബേദ്കർ കൃതികളുടെ പുന:പ്രസിദ്ധീകരണം അഭിനന്ദനമർഹിക്കുന്നുവെന്നും അംബേദ്കർ സമ്പൂർണ്ണ കൃതികൾ പുന:പ്രസിദ്ധീകരിക്കാൻ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് എല്ലാ സഹായവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുമെന്നും മന്ത്രി പറഞ്ഞു.

അംബേദ്കർ കൃതികളുടെ വില്പനയിലൂടെ ലഭിക്കുന്ന ലാഭം പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെടുന്ന ഗവേഷകർക്ക് പുസ്തകരചനയ്ക്കുള്ള ഫെല്ലോഷിപ്പിനായി വിനിയോഗിക്കുമെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. എസ്. ശ്രീകല പറഞ്ഞു. മന്ത്രിയെ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല പൊന്നാട അണിയിച്ച് ആദരിച്ചു. ആദ്യ പതിപ്പിന്റെ എഡിറ്റർ വി.  പദ്മനാഭനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.   തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മിനി ഹാളിൽ നടന്ന പ്രകാശനത്തിൽ   ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി. എസ്. പ്രദീപ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിൽപ്പന വിഭാഗം അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ, റിസർച്ച് ഓഫീസർ കെ.ആർ. സരിതകുമാരി, ആദ്യ പതിപ്പിന്റെ എഡിറ്റർ വി. പദ്മനാഭൻ  എന്നിവർ സംസാരിച്ചു.  ഡോ. അംബേദ്കർ സമ്പൂർണകൃതികളുടെ 40 വാല്യം പുന:പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് വാല്യം ഒന്നിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്തത്.  300രൂപയാണ് പുസ്തകത്തിന്റെ വില.

Eng­lish Sum­ma­ry: Social rev­o­lu­tion is nec­es­sary to change the caste sys­tem in the mind: Min­is­ter K Radhakrishnan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.