സാർവദേശീയ കമ്മ്യൂണിസ്റ്റ് ഐക്യദാർഢ്യത്തിന്റെയും ക്യൂബൻ ജനതയുടെയും പിന്തുണയോടെ ഏതു വെല്ലുവിളികളെയും അതിജീവിച്ച് ക്യൂബയിലെ സോഷ്യലിസം നിലനിർത്തുമെന്നും മുന്നോട്ടു കൊണ്ടുപോകുമെന്നും ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി അലെജാന്‍ഡ്രോ സിമന്‍കാസ് പറഞ്ഞു.
സങ്കീർണമായ ലോക സാഹചര്യങ്ങളുടെ ഈ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും വർക്കേഴ്സ് പാർട്ടികളുടെയും സാഹോദര്യവും ഐക്യവും കൂടുതൽ ദൃഢതമാകേണ്ടതുണ്ട്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സാമ്പത്തികവും സായുധവുമായ ഉപരോധങ്ങളെ നേരിട്ടുകൊണ്ടിരിക്കുമ്പോഴും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സോഷ്യലിസ്റ്റ് ക്യൂബക്ക് സാധ്യമായിട്ടുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം എന്നിവ എല്ലാവരിലും എത്തിക്കുന്നതിന് സാധ്യമായി. അതോടൊപ്പം കോവിഡ് മഹാമാരിക്കാലത്ത് ലോകത്തിലെ പല ദരിദ്ര രാജ്യങ്ങളെയും ആരോഗ്യ സംവിധാനങ്ങൾ നൽകി സഹായിക്കുന്നതിനും ക്യൂബയ്ക്ക് സാധിച്ചു. അമേരിക്കൻ സാമ്രാജ്യത്വ ശക്തികളും അവരുടെ ദാസന്മാരും എല്ലാവിധത്തിലും ചങ്ങലയ്ക്കിട്ട് പൂട്ടാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലും ചെ ഗുവേരയുടെയും ഫിഡൽ കാസ്ട്രോവിന്റെയും ആശയസംഹിതകൾക്കനുസൃതമായി കൂടുതൽ വികസിതമായ സോഷ്യലിസത്തിലൂടെ തന്നെ മുന്നേറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
English Summary: Socialism in Cuba will be maintained
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.