19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 5, 2024
October 4, 2024
October 1, 2024
July 24, 2024
March 15, 2024
March 7, 2024
January 9, 2024
December 7, 2023
October 15, 2023
October 12, 2023

ഹരിപ്പാട് സൈനികനായ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു, വീഡിയോ പുറത്ത്

Janayugom Webdesk
ആലപ്പുഴ
January 12, 2022 8:44 pm

ഹരിപ്പാട് മുട്ടത്ത് സൈനികനായ മകൻ വൃദ്ധയായ അമ്മയെ ക്രൂരമായി മർദ്ദിച്ചു. മുട്ടം സ്വദേശിയും ആസാം റൈഫിൾസിൽ സൈനികനുമായ സുബോധാണ് മദ്യപിച്ചെത്തി അമ്മ ശാരദാമ്മയെ (69) ക്രൂരമായി മർദ്ദിച്ചത്. വീട്ടിൽ മദ്യപിച്ചെത്തിയ സുബോദ് അസഭ്യവർഷം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പലതവണ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും മർദ്ദനം തുടരുകയായിരുന്നു. വീട്ടിൽ തന്നെയുള്ള മറ്റാരോ വീഡിയോ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ കരിയിലക്കുളങ്ങര പോലീസ് കേസെടുത്തു. സുബോധിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ നാളെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Eng­lish Sum­ma­ry: sol­dier bru­tal­ly beats moth­er, video

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.