15 May 2024, Wednesday

ജിഷ്ണു ഉണ്ണിയമ്പത്തിന്റെ സോളോ ചിത്രപ്രദര്‍ശനം

Janayugom Webdesk
കാലടി
March 15, 2022 7:53 pm

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നാലാം വര്‍ഷ ഫൈന്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥിയായ ജിഷ്ണു ഉണ്ണിയമ്പത്തിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. കാലടി ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര പ്രദര്‍ശനം വെള്ളിയാഴ്ച്ച വരെ നീണ്ടു നില്‍ക്കും. കാലടി സംസ്‌കൃത സര്‍വകലാശാലയും സ്വന്തം നാടായ ഷൊര്‍ണ്ണൂരുമൊക്കെയാണ് ചിത്രങ്ങളില്‍ പ്രധാനമായും വിഷയമായിരിക്കുന്നത്.
അക്രിലിക്ക്, ഓയില്‍ പെയിന്റ്, പേസ്റ്റല്‍ ഡ്രോയിങ്, പേന തുടങ്ങിയ വിവിധ മീഡിയങ്ങള്‍ ഉപയോഗിച്ചുള്ള 55. ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. 2020ലെ ആദ്യ സോളോ ചിത്ര പ്രദര്‍ശനത്തിന് ശേഷമുള്ള ജിഷ്ണുവിന്റെ ചിത്ര പ്രദര്‍ശനം രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണുള്ളത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള കലാപ്രദര്‍ശന പരിപാടിക്ക് മുന്‍പുള്ള അതേ സ്വീകാര്യത ലഭിക്കുന്നത് വലിയ പ്രചോദനമാണെന്ന് ജിഷ്ണു പറഞ്ഞു.

Eng­lish sum­ma­ry; Solo exhi­bi­tion of Jish­nu Unniyambam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.