17 November 2024, Sunday
KSFE Galaxy Chits Banner 2

പ്രകൃതിയുടെ പച്ചപ്പ് പകർത്തി മാർട്ടിൻ

ഷാജി ഇടപ്പള്ളി
കൊച്ചി
January 21, 2022 9:41 am

പ്രകൃതിയിൽ മനുഷ്യൻ വരുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളിൽ മനം നൊന്ത് പ്രകൃതിയോടുള്ള സ്നേഹവും അത് സംരക്ഷിക്കണമെന്നുള്ള അതിയായ മോഹവും ഉള്ളിൽ പ്രതിരോധം തീർത്തപ്പോൾ മാർട്ടിൻ ഒ സി എന്ന ചിത്രകാരൻ പകർത്തിയത് തനി പച്ചയായ ചിത്രങ്ങളാണ്. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന “പച്ച ” സോളോ “പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പച്ചപ്പ് നിറഞ്ഞ ചിത്രത്തലങ്ങൾ എല്ലാം കാഴ്ചക്കാരന്റെ മനസില്‍ പതിഞ്ഞു കിടക്കുന്ന പ്രകൃതിയിലെ ഓരോ ദൃശ്യങ്ങളാണ്. ഫലവർഗങ്ങളും കായ് കനികളും, പഴങ്ങളും പൂക്കളും ആകാശനീലിമയിൽ വിളഞ്ഞും, പൂത്തും നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വലിയ ബന്ധം അടയാളപ്പെടുത്തുന്നുണ്ട്.

1997 ൽ തൃശൂർ ലളിതകലാ അക്കാദമി ഹാളിലും അക്കാദമിയുടെ സംസ്ഥാന ചിത്ര പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്. തുടർന്ന് ഏഴോളം ഏകാംഗ പ്രദർശനവും കേരളത്തിന് അകത്തും പുറത്തുമായി ഇരുപതിലേറെ പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലും ഇന്ത്യയുടെ വിവിധ ഇടങ്ങളിലും നടന്നിട്ടുള്ള ക്യാമ്പുകളിലും വർക്ക് ഷോപ്പുകളിലും മാർട്ടിൻ സ്ഥിര സാന്നിധ്യമായിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡും പ്രത്യേക പുരസ്കാരങ്ങളും ഈ ചിത്രകാരന് ലഭിച്ചിട്ടുണ്ട്. കാഴ്ചക്കാരന്റെ ദൃശ്യബോധത്തെ നിർത്തിക്കൊണ്ടുതന്നെ അവയുടെ പരിസര ചിന്തകളിലേക്ക് നമ്മളെ ആനയിക്കാൻ ചിത്രങ്ങൾക്ക് കഴിയുന്നുണ്ട്. പച്ചയെന്നാൽ ഒരിക്കലും ഉണങ്ങാത്ത ഓർമ്മകളാണെന്നും പ്രകൃതിയുടെ ഇപ്പോഴത്തെ അവസ്ഥയിലുള്ള നൊമ്പരങ്ങളാണെന്നും ഈ ചിത്രങ്ങൾ പറയാതെ പറയുന്നുണ്ട്.

തൃശൂർ സ്വദേശിയായ മാർട്ടിൻ ഓരോ കാലഘട്ടത്തിലും മനസിനെ സ്വാധീനിക്കുന്ന വിഷയങ്ങൾ ചിത്രങ്ങളാക്കാനാണ് ശ്രമിക്കാറുള്ളത്. സമൂഹത്തോട് എളുപ്പത്തിൽ സംവദിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് പച്ച എന്ന പ്രദർശനത്തിലെ ഓരോ ചിത്രവുമെന്ന് മാർട്ടിൻ പറഞ്ഞു. ഇന്ന് വൈകിട്ട് പ്രദർശനം സമാപിക്കും.

Eng­lish Sum­ma­ry:  solo exhi­bi­tion of Martin

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.