19 January 2026, Monday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025

സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ’ ഴ’ എത്തുന്നു; ചങ്ങാതി പാട്ടുമായി വിനീത് ശ്രീനിവാസൻ

പി ആർ സുമേരൻ 
കൊച്ചി
August 21, 2023 9:14 pm

മലയാളികളുടെ പ്രിയ പാട്ടുക്കാരൻ വിനീത് ശ്രീനിവാസനും യുവഗായകൻ അമൽ സി അജിത്തും ചേർന്ന് പാടിയ ‘ഴ’യിലെ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. എഴുത്തുകാരൻ അലി കോഴിക്കോട് ആദ്യമായി സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനമാണ് ഇത്. മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ”.

തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്‍റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്. തമാശയും സസ്പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്‍റെ കഥ കൂടി പറയുന്നുണ്ട്. മനുഷ്യബന്ധങ്ങളില്‍ ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടോ? ആ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘ഴ’ യുടെ ഇതിവൃത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്.

അഭിനേതാക്കള്‍ ‑മണികണ്ഠന്‍ ആചാരി , നന്ദു ആനന്ദ്, നൈറാ നീ ഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷമി പ്രിയ, രാജേഷ് ശർമ്മ ‚ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വി.എം., അനുപമ വി പി. ബാനർ‑വോക്ക് മീഡിയ- നന്ദന മുദ്ര ഫിലിംസ്, രചന, സിവിധാനം ‑ഗിരീഷ് പി സി പാലം. നിര്‍മ്മാണം — രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്സ് ‑സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി ‑ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം ‑രാജേഷ് ബാബു കെ, അസോസിയേറ്റ് ഡയറക്ടര്‍ ‑ഷാജി നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ‑സുധി പി സി പാലം, എഡിറ്റര്‍ ‑പ്രഹ്ളാദ് പുത്തന്‍ചേരി, ഫൈറ്റ് കൊറിയോഗ്രാഫി ‑അം ജത്ത് മൂസ,സ്റ്റില്‍സ് ആന്‍റ് സെക്കന്‍റ് യൂണിറ്റ് ക്യാമറ ‑രാകേഷ് ചിലിയ , കല ‑വി പി സുബീഷ്, പി ആര്‍ ഒ ‑പി ആര്‍ സുമേരന്‍, ഡിസൈന്‍ — മനോജ് ഡിസൈന്‍സ്.

 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.