11 January 2026, Sunday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

മകൾക്ക് നീതി ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം മരണം ; കൊല്ലപ്പെട്ട മാധ്യമപ്രവർത്തക സൗമ്യയുടെ അച്ഛൻ വിശ്വനാഥൻ അന്തരിച്ചു

Janayugom Webdesk
കുറ്റിപ്പുറം (മലപ്പുറം)
December 10, 2023 3:18 pm

ഡൽഹിയിൽ കൊല്ലപ്പെട്ട മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ അച്ഛൻ കുറ്റിപ്പുറം പേരശനൂർ മേലെവീട്ടിൽ കീഴ്പ്പള്ളിയിൽ വിശ്വനാഥൻ (82 അന്തരിച്ചു. സൗമ്യയുടെ കൊലപാതകത്തില്‍ നാല് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് പിതാവ് വിശ്വനാഥന്റെ മരണം. വെള്ളിയാഴ്ച സൗമ്യയുടെ 41-ാം ജന്മദിനമായിരുന്നു.

2008 ൽ 26-ാം വയസിൽ മകളെ നഷ്ടപ്പെട്ട ആ രാത്രിയോടെ വിശ്വനാഥന്റെ ജീവിതം മാറിമറിഞ്ഞു. തുടർന്നുള്ള 15 വർഷക്കാലം കേസിന്റെ തുടർനടപടികളും മറ്റുമായി പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്നത് അദ്ദേഹത്തിന്റെ ദിനചര്യയായിമാറി. നിയമപോരാട്ടം അവസാനിച്ച് മകൾക്ക് നീതി നേടിയെടുത്തതിന്റെ ചാരിതാർത്ഥ്യത്തില്‍ അദ്ദേഹം വിടപറഞ്ഞു.

2008 സെപ്‌റ്റംബർ 30‑ന് പുലർച്ചെ മൂന്നരയോടെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടെലിവിഷൻ വാർത്താ ചാനലായ ഹെഡ്‌ലൈൻസ് ടുഡേയിലെ (ഇപ്പോൾ ഇന്ത്യാ ടുഡെ) മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ വെടിയേറ്റുമരിച്ചത്.

Eng­lish Sum­ma­ry: Soumya Viswanathan’s father passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.