ദക്ഷിണ കൊറിയയിൽ കോവിഡ് കേസുകളിൽ വൻ വർധന. ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം നാല് ലക്ഷമായി. മരണസംഖ്യ ഏകദേശം ആറാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി. പ്രതിദിനം ശരാശരി 340 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഏപ്രിൽ ആദ്യത്തോടെ ഇരട്ടിയാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉത്തര കൊറിയയുടെയും റഷ്യയുടെയും അതിർത്തി പ്രദേശത്താണ് പുതിയ കേസുകളുടെ കൂടുതലായും റിപ്പോർട്ട് ചെയ്തത്.
കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ആശുപത്രി കിടക്കകളുടെ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കേസുകൾ വർധിക്കുന്നതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് ഒമിക്രോണിന്റെ വ്യാപനമാണ്. ദക്ഷണി കൊറിയയിലെ 52 ദശലക്ഷം ജനങ്ങളിൽ 87 ശതമാനവും പൂർണമായി വാക്സിനേഷൻ എടുത്തവരും 63 ശതമാനം പേർ ഇതിനകം ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവരുമാണ്.
english summary;South Korea afraid of fourth covid wave
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.