ട്രെയ്‌നില്‍ യാത്ര ചെയ്യാന്‍ പൊലീസുകാരും ടിക്കറ്റെടുക്കണമെന്ന് ദക്ഷിണ റെയില്‍വെയുടെ നിര്‍ദേശം. ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ സീറ്റുകള്‍ സ്വന്തമാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് ദക്ഷിണ റെയില്‍വെ ചെന്നൈ ഡിവിഷന്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ പറഞ്ഞു. ടിക്കറ്റെടുക്കാതെ സീറ്റിലിരിക്കുന്ന പൊലീസുകാര്‍ ടിടി ക്ക് തന്റെ ഐഡി കാര്‍ഡ് കാണിക്കുന്നതാണ് പതിവ്. യാത്ര ചെയ്യാന്‍ പൊലീസുകാരും ടിക്കറ്റെടുക്കണമെന്ന് തമിഴ്നാട് ഡിജിപിയെയും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെയും ദക്ഷിണ റെയില്‍വെ കത്തിലൂടെ അറിയിച്ചു. ഇനി എല്ലാ ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ അല്ലാതെയോ യാത്ര ചെയ്യാന്‍ പൊലീസുകാര്‍ ടിക്കറ്റെടുക്കണം.
English summary; Southern Railway wants police to buy tickets to travel by train
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.