23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2022
October 9, 2022
September 25, 2022
July 15, 2022
April 10, 2022
April 9, 2022
April 9, 2022
April 9, 2022
April 9, 2022
April 8, 2022

പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ പ്രകാശിപ്പിച്ചു

Janayugom Webdesk
കണ്ണൂർ
April 9, 2022 10:07 pm

സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീർ പുറത്തിറങ്ങി. മീഡിയാ സെന്ററായ ചടയൻ ഗോവിന്ദൻ നഗറിൽ നടന്ന ചടങ്ങിൽ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട് പ്രകാശനം നിർവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ ആദ്യ പ്രതി ഏറ്റുവാങ്ങി.

കണ്ണൂരന്റെ രാഷ്ട്രീയ‑സാംസ്കാരിക മണ്ഡലങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ലേഖനങ്ങൾ, പ്രമുഖരുടെ സാഹിത്യ സൃഷ്ടികൾ, ചരിത്രമുഹൂർത്തങ്ങൾ ഒപ്പിയെടുത്ത അപൂർവ ചിത്രങ്ങൾ, വ്യത്യസ്തവും ഏറെ ശ്രദ്ധേയവുമാണ് സെമിനാർ.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട് , പിണറായി വിജയൻ , എസ് രാമചന്ദ്രൻ പിള്ള , ബൃന്ദ കാരാട്ട്, എം എ ബേബി, കോടിയേരി ബാലകൃഷ്ണൻ , ബി വി രാഘവുലു , കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എം വി ഗോവിന്ദൻ , കെ കെ ശൈലജ, ജില്ലാ സെക്രട്ടരി എം വി ജയരാജൻ തുടങ്ങിയവരുടെതാണ് രാഷ്ട്രീയ ലേഖനങ്ങൾ . ഷാജി എൻ കരുൺ , സച്ചിദാനന്ദൻ ‚എം മുകുന്ദൻ , അശോകൻ ചരുവിൽ, ഡോ.കെ പി മോഹനൻ , ഡോ. സുനിൽ പി.ഇളയിടം, വെങ്കിടേഷ് രാമകൃഷ്ണൻ , പി വി കെ പനയാൽ , എൻ പി ഉല്ലേഖ് എന്നിവർ സാംസ്കാരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് എഴുതിയിരിക്കുന്നു.

ടി പത്മനാഭൻ , ടി പി വേണുഗോപാലൻ എന്നിവരുടെ കഥകളും പ്രഭാവർമ്മ, ഏഴാച്ചേരി രാമചന്ദ്രൻ , വിജയലക്ഷ്മി, മുരുകൻ കാട്ടാക്കട എന്നിവരുടെ കവിതകളുമുണ്ട്.

എ എൻ ഷംസീർ എംഎൽഎ ചെയർമാനും വത്സൻ പനോളി കൺവീനറുമായ കമ്മിറ്റിയാണ് ഇംഗ്ലീഷും മലയാളവും ഇടകലർന്ന സുവനീർ തയ്യാറാക്കിയത്. കവർ സൈനുൽ ആബിദ്. എ എൻ ഷംസീർ , വത്സൻ പനോളി, സുവനീർ കമ്മിറ്റിയംഗങ്ങൾ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Sou­venirs pre­pared as part of the par­ty con­gress published

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.