കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നാരോപണവുമായി സമാജ് വാദി പാര്‍ട്ടി.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൈരാനയില്‍ അമിത് ഷാ നടത്തിയ പ്രചാരണം കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ആരോപണം. സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
കൈരാന ജില്ലയില്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണത്തില്‍ ആയിരുന്നു അമിത് ഷാ ഇത്തരത്തില്‍ ഉള്ള കോവിഡ് ലംഘനം നടത്തിയിരിക്കുന്നത്.അമിത് ഷായ്‌ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും മാസ്‌ക് ധരിച്ചിരുന്നില്ലെന്നും സമാജ് വാദി പാര്‍ട്ടിയുടെ പരാതിയില്‍ പറയുന്നു.
അമിത് ഷായുടെ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണത്തില്‍ നിരവധി പേര്‍ തടിച്ചുകൂടിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ പരസ്യമായി ലംഘിച്ചുവെന്നും പരാതിയിലുണ്ട്. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് ബി ജെ പിക്കും അമിത് ഷായ്ക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യം.
English Summary: SP alleges Amit sha violates covid protocol
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.