22 January 2026, Thursday

Related news

November 23, 2025
September 17, 2023
September 11, 2023
September 11, 2023
September 10, 2023
September 9, 2023
September 9, 2023
September 9, 2023
September 9, 2023
September 9, 2023

ജി 20 ഉച്ചകോടി; സ്പാനിഷ് പ്രസിഡന്റ് പങ്കെടുക്കില്ല

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2023 11:01 am

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാവില്ലെന്ന് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജി 20 യിൽ പങ്കെടുക്കാൻ സ്പാനിഷ് പ്രസിഡന്റ് എത്താത്തത്. എക്‌സിലൂടെയാണ് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് അറിയിച്ചത്.

ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഉച്ചകോടിയില്‍ സ്പെയിനിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് വൈസ് പ്രസിഡന്റ് നാദിയ കാല്‍വിനോയും വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാറെസും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ പ്രഗതി മൈതാനിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിലും എക്‌സിബിഷന്‍ സെന്ററിലും ഭാരത് മണ്ഡപത്തിലുമായാണ് ജി20 ഉച്ചകോടി നടക്കുക.

Eng­lish Sum­ma­ry: Span­ish Pres­i­dent Pedro Sánchez will skip G20 Summit

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.