ഐഎസ്ആർഒ ചാരക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും. ഗൂഢാലോചനാ കേസിലെ പ്രതികൾ സുപ്രീം കോടതി നിർദേശ പ്രകാരം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി. ഹർജിയിൽ തീർപ്പുണ്ടാകുന്നത് വരെ പ്രതികൾക്കെതിരെ മറ്റ് നപടികളുണ്ടാകരുതെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി.
കേസ് തീർപ്പാക്കാൻ ഒരു മാസത്തെ സമയമാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. അതിനാൽ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്താമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജയിൻ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നുമാണ് സിബിഐ വാദിക്കുന്നത്. എന്നാൽ ജയിൻ കമ്മിറ്റി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
പ്രതികൾക്ക് ഹൈക്കോടതി നേരത്തെ അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷകളിൽ പുതുതായി വാദംകേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകിയത്. മുൻ ഡിജിപി സിബി മാത്യൂസ്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്. നേരത്തെ ഹൈക്കോടതി ഇവർക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കിയെങ്കിലും പുതുതായി വാദം കേട്ട് തീരുമാനമെടുക്കുന്നത് വരെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്.
English Summary: Special sitting in ISRO espionage case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.