കഴിക്കാന്‍ നല്‍കുന്ന ഭക്ഷണം സസ്യാഹാരമാണോ മാംസാഹാരമാണോ എന്ന് പൂര്‍ണമായും വ്യക്തമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത് വ്യക്തമാക്കാത്ത പക്ഷം ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
ഭക്ഷ്യവസ്തുക്കൾ സസ്യാഹാരമാണോ മാംസാഹാരമാണോ എന്ന് വ്യക്തമാക്കാൻ എല്ലാ അധികാരികൾക്കും നിർദേശം നൽകണമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ജസ്റ്റിസുമാരായ വിപിൻ സംഘി, ദിനേശ് കുമാർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
ഭക്ഷ്യ വസ്തുക്കളും സൗന്ദര്യവർധക വസ്തുക്കളും ഉൾപ്പെടെയുള്ള ഉല്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ വെജിറ്റേറിയനാണോ നോൺ വെജിറ്റേറിയനോ എന്ന് ലേബൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാരിതര ട്രസ്റ്റായ രാം ഗൗ രക്ഷാ ദൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ബിസിനസുകാരും നടത്തിപ്പുകാരും നിർമ്മാണത്തിനായി ഉപയോഗിക്കുന്ന എല്ലാ ചേരുവകളെകുറിച്ചും പൂർണമായും വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ ഡിസംബർ ഒമ്പതിന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.
ഓരോ വ്യക്തിക്കും എന്താണ് കഴിക്കുന്നതെന്ന് അറിയാൻ അവകാശമുണ്ടെന്നും വഞ്ചനയിലൂടെയോ ഓർമപിശകിലൂടെയോ അവർക്ക് ഒന്നും വിളമ്പാൻ പാടില്ലെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.
പുതിയ ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വിഷയത്തിൽ വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോടും കേന്ദ്രത്തോടും കോടതി നിർദേശിക്കുകയും ചെയ്തു. മെയ് 21 ന് ഹർജിയിൽ വീണ്ടും വാദം കേൾക്കും.
english summary; Specify whether the food is veg or non veg
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.