കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ പുരുഷ വിഭാഗം ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മന്‍പ്രീത് സിങ്ങാണ് നായകന്‍. മലയാളി താരം പി ആര്‍ ശ്രീജേഷ് ഗോള്‍വല കാക്കും. അതേസമയം, എഫ്ഐഎച്ച് പ്രോ ലീഗില്‍ കളിച്ച ഗോള്‍ കീപ്പര്‍ സരാജ് കര്‍ക്കേറ, ഫോര്‍വേര്‍ഡ് ഷിലാന്‍ഡ ലക്ര, സുഖ്‌ജീത് സിങ് എന്നിവര്‍ ടീമിലില്ല. ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി കോമണ്‍വെല്‍ത്ത് ഗെയിസില്‍ രണ്ടാം നിര ടീമിനെ അയക്കാനായിരുന്നു ഹോക്കി ഇന്ത്യ ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ പുതുമുഖങ്ങളെ അണിനിരത്തി ഈയിടെ അവസാനിച്ച ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യക്ക് വേണ്ടി ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ടീമിലെ മിക്ക അംഗങ്ങളും കോമണ്‍വെല്‍ത്തിനായുള്ള ടീമിലുണ്ട്. 2024ലെ പാരിസ് ഒളിമ്പിക്സിനുള്ള യോഗ്യതാ ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യന്‍ ഗെയിംസ്. ഇന്ത്യന്‍ ഹോക്കി ടീമിന് ഇതുവരെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടാനായിട്ടില്ല. 2010‑ലും 2014‑ലും വെള്ളി നേടിയതാണ് മികച്ച നേട്ടം.
English Summary:Sreejesh to guard the goal post of commonwealth games
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.