ഹമ്പന്‍ടോട്ട തുറമുഖത്ത് ചൈനീസ് ഗവേഷണ കപ്പലിന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കി. വിമാനനിരീക്ഷണ കപ്പലായ ‘യുങ് വാങ് 5’ നാണ് അനുമതിയെന്ന് കരസേനാ വക്താവ് കേണല്‍ നളിന്‍ ഹിറാത്ത് പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സൈനിക- ചരക്ക് കപ്പലുകള്‍ക്ക് തുറമുഖത്ത് അനുമതി നല്‍കാറുണ്ടെന്നും ചൈനീസ് കപ്പലിനും ഇതേ മാനദണ്ഡമാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മാസം 11 മുതല്‍ 17 വരെ കപ്പല്‍ തുറമുഖത്ത് ഉണ്ടാകും.
തന്ത്രപ്രധാനമായ ഹമ്പന്‍ടോട്ട തുറമുഖത്ത് ചൈനീസ് ഗവേഷണകപ്പല്‍ എത്തുന്നത് സുരക്ഷാ- സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ. മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരത്തില്‍ നിന്ന് പുറത്തായ രാജപക്‌സെ കുടുംബം ഹമ്പന്‍ടോട്ടയില്‍ നിന്നുള്ളവരാണ്. ചൈനീസ് വായ്പ ഉപയോഗിച്ച് രാജപക്‌സെ സഹോദരന്മാര്‍ മേഖലയില്‍ ഒട്ടേറെ പദ്ധതികളാണ് ആരംഭിച്ചത്.
English summary; Sri Lanka allows Chinese research ship to anchor; India is closely monitoring the situation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.