ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചു. പ്രസിഡൻറ് ഗോട്ടബയ രാജപക്സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധയിൽ ഉഴലുന്ന ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടിരിക്കുകയാണ്.
അതേസമയം ഘടകകക്ഷികൾ കൂട്ടമായി മുന്നണി വിട്ടതോടെ ശ്രീലങ്കയിൽ ഭൂരിപക്ഷം നഷ്ടമായി രജപക്സെ സർക്കാർ. 14 അംഗങ്ങൾ ഉള്ള ശ്രീലങ്കൻ ഫ്രീഡം പാർട്ടി അടക്കം ചെറു കക്ഷികൾ മഹിന്ദ രാജപക്സെയുടെ പൊതുജന മുന്നണിയിൽനിന്ന് വിട്ട് പാർലമെന്റിൽ സ്വതന്ത്രരായി ഇരിക്കാൻ തീരുമാനിച്ചു.
English summary; Sri Lanka lifts state of emergency
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.