22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 25, 2024
October 15, 2024
October 4, 2024
September 15, 2024
September 12, 2024
September 8, 2024
August 10, 2024
December 20, 2023
December 7, 2023
November 9, 2023

ശ്രീലങ്കൻ കലാപം; പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു

Janayugom Webdesk
July 10, 2022 9:04 am

ശ്രീലങ്കയിൽ കലാപം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകർ തീയിട്ടു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞുപോയിട്ടില്ല.

അതിനിടെ പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയണമെന്ന സർവകക്ഷി യോഗത്തിലെ തീരുമാനം യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആദ്യം തന്നെ രാജി പ്രഖ്യാപിച്ചു.

പ്രസിഡന്റ് ഗോതബയ രജപക്സെ രാജ്യം വിട്ടെന്ന സൂചനകൾക്കിടെ സ്പീക്കർ, രജപക്സെ രാജിസന്നദ്ധത അറിയിച്ചെന്ന് വ്യക്തമാക്കി രംഗത്തെത്തി. പ്രസിഡന്റ് സ്ഥാനം രജപക്സേ ബുധനാഴ്ച രാജിവയ്ക്കുമെന്നാണ് സ്പീക്കർ അറിയിച്ചത്.

Eng­lish summary;Sri Lankan riot; The Prime Min­is­ter’s house was set on fire

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.