7 December 2025, Sunday

Related news

November 6, 2025
October 30, 2025
May 10, 2025
May 9, 2025
April 29, 2025
March 26, 2025
March 25, 2025
March 12, 2025
August 8, 2024
May 8, 2024

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍; പൊതു പരീക്ഷാഫലം മേയ് എട്ടിന്‌

Janayugom Webdesk
തിരുവനന്തപുരം
October 30, 2025 9:37 am

ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്ക്, ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒന്‍പതും ഉള്‍പ്പെടെ മൊത്തം മൂവായിരത്തോളം പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. മാര്‍ച്ച് അഞ്ച് മുതല്‍ മുപ്പത് വരെയാണ് പരീക്ഷ. രാവിലെ ഒന്‍പത് മണി മുതല്‍ പരീക്ഷ ആരംഭിക്കും. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെയാണ് പ്ലസ് വണ്‍, വിഎച്ച്എസ്‌സി പരീക്ഷ. പ്ലസ്ടു പരീക്ഷ ആറുമുതല്‍ 28 വരെയും നടക്കും. മേയ് 22‑ന് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കും.

ഐടി മോഡല്‍ പരീക്ഷ: ജനുവരി 12–22
ഐടി പരീക്ഷ: ഫെബ്രുവരി 2–13
മോഡല്‍ പരീക്ഷ: ഫെബ്രുവരി 16–20
അപേക്ഷയും പരീക്ഷാഫീസും പിഴയില്ലാതെ നല്‍കാന്‍: നവംബര്‍ 12–19
പിഴയോടെ അപേക്ഷിക്കാന്‍: നവംബര്‍ 21–26
മൂല്യനിര്‍ണയം: ഏപ്രില്‍ 7–25
ഹയര്‍സെക്കന്‍ഡറി

പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ: ജനുവരി 22‑ന് തുടങ്ങും
മോഡല്‍ പരീക്ഷ: ഫെബ്രുവരി 16–26
പിഴയില്ലാതെ ഫീസടയ്ക്കാന്‍: നവംബര്‍ ഏഴ്
പിഴയോടെ ഫീസടയ്ക്കാന്‍: നവംബര്‍ 13
സൂപ്പര്‍ ഫൈനോടെ ഫീസടയ്ക്കാന്‍: നവംബര്‍ 25
ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങള്‍കൂടി ചേര്‍ത്ത് 2000 പരീക്ഷാകേന്ദ്രങ്ങള്‍.

വിഎച്ച്എസ്ഇ

രണ്ടാംവര്‍ഷ നൈപുണി മൂല്യനിര്‍ണയം ജനുവരിയില്‍ പൂര്‍ത്തീകരിക്കും. ഒന്നാംവര്‍ഷ മൂല്യനിര്‍ണയം ജനുവരി അവസാനം തുടങ്ങും.

മറ്റു ക്ലാസുകളിലെ പരീക്ഷകള്‍

ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷികപ്പരീക്ഷകളും മാര്‍ച്ചില്‍ നടക്കും. ഹൈസ്‌കൂളിനോടു ചേര്‍ന്നുള്ള എല്‍പി പരീക്ഷ മാര്‍ച്ച് 12 മുതല്‍ 26 വരെയായിരിക്കും. ഹൈസ്‌കൂളിനോടു ചേര്‍ന്നുള്ള യുപി, ഹൈസ്‌കൂള്‍ പരീക്ഷ മാര്‍ച്ച് ആറുമുതല്‍ 27 വരെയും നടക്കും. ഹൈസ്‌കൂളിന്റെ ഭാഗമല്ലാത്ത എല്‍പി, യുപി ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 18‑ന് തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.