18 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 14, 2023
August 10, 2023
February 16, 2023
February 15, 2023
January 3, 2023
November 29, 2022
May 5, 2022
April 25, 2022
April 9, 2022
April 1, 2022

ദളിത് ഉ​ദ്യോ​ഗസ്ഥനെ മ‍ർദ്ദിച്ച ​ഗതാ​ഗതമന്ത്രിയെ പിന്നാക്ക ക്ഷേമ വകുപ്പിലേക്ക് മാറ്റി സ്റ്റാലിൻ

Janayugom Webdesk
ചെന്നൈ
March 30, 2022 1:01 pm

ദളിത് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്ന ആരോപണം നേരിടുന്ന തമിഴ്‌നാട് ​ഗതാ​ഗതമന്ത്രി ആ‍ർ എസ് രാജകണ്ണപ്പനെ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റി. തന്റെ മണ്ഡലമായ രാമനാഥപുരത്തെ ദളിതനായ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയാണ് മന്ത്രി മ‍ർദ്ദിച്ചത്. പിന്നാക്ക ക്ഷേമമന്ത്രിയായ എസ് എസ് ശിവശങ്കറിനാണ് ​ഗതാ​ഗത വകുപ്പിന്റെ ചുമതലയെന്ന് രാജ്ഭവൻ പുറത്തുവിട്ട പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

രാജാക്കണ്ണപ്പനെ പകരം പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റി. പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട ഉദ്യോ​ഗസ്ഥനെ അപമാനിച്ചതിനാണ് അതേ വകുപ്പിലേക്ക് മാറ്റി ‘ശിക്ഷ’ നടപ്പിലാക്കിയതെന്നാണ് ഡിഎംകെ വൃത്തങ്ങൾ വിശദമാക്കുന്നത്. 2021 ന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്.

ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാതിപ്പേര് വിളിച്ചെന്നും സ്ഥലംമാറ്റ ഭീഷണി മുഴക്കിയെന്നും രാമനാഥപുരം മുതുകുളത്തൂ‍ർ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. തുട‍ർന്ന് ഇതേറ്റെടുത്ത ബിജെപി, പട്ടികജാതി കമ്മീഷനോട് നടപടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സാറ്റാലിൻ നേരിട്ട് നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തത്. മുഖ്യമന്ത്രി യുഎഇ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ മന്ത്രിയെ മാറ്റുകയായിരുന്നു.

സേലം കടായപ്പടിയിൽ ദളിത് നേതാവ് ന​ഗരസഭാ അധ്യക്ഷനാകുന്നത് തടയാൻ ഡിഎംകെ കൗൺസില‍മാ‍ർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിലും സ്റ്റാലിൻ ഇടപെട്ടിരുന്നു. കൗൺസില‍ർമാരെ പാ‍ർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചതോടെയാണ് അണികൾ വഴങ്ങിയതും പിന്നാലെ ദളിത് നേതാവ് ന​ഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതും.

eng­lish summary;Stalin shifts for­mer min­is­ter to back­ward wel­fare depart­ment for beat­ing up dalit employee

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.