22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 23, 2024
November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 10, 2024
November 8, 2024
November 8, 2024
November 6, 2024

പി വി അൻവർ എംഎൽഎ സ്വീകരിക്കുന്ന നിലപാടുകൾ പാർട്ടിക്കെതിരെയുള്ള ആയുധങ്ങളായി മാറുന്നു: സിപിഐഎം

Janayugom Webdesk
തിരുവനന്തപുരം
September 22, 2024 1:07 pm

പി വി അൻവർ എംഎൽഎ സ്വീകരിക്കുന്ന നിലപാടുകൾ പാർട്ടി ശത്രുക്കൾക്ക് ഗവൺമെന്റിനേയും, പാർട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണെന്ന് സിപിഐഎം. ഇത്തരം നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു. 

നിലമ്പൂർ എംഎൽഎ പി വി അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂർ മണ്ഡലത്തിലും പ്രവർത്തിച്ചുവരുന്നത്. അദ്ദേഹം സിപിഐ(എം) പാർലമെന്ററി പാർട്ടി അംഗവുമാണ്. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ മുൻപാകെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. 

പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും, പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർട്ടിയുടെ പരിഗണനയിലുമാണ്. വസ്തുതകൾ ഇതായിരിക്കെ ഗവൺമെന്റിനും, പാർട്ടിക്കുമെതിരെ അദ്ദേഹം തുടർച്ചയായ ആരോപണങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവരികയാണ്. പി വി അൻവർ എംഎൽഎയുടെ ഈ നിലപാടിനോട് പാർട്ടിക്ക് യോജിക്കാൻ കഴിയുന്നതല്ലെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.