കേരളം കൊടിയ പ്രതിസന്ധികളെ അതിജീവിക്കുകയാണെന്ന് ബജറ്റില്‍ ധനമന്ത്രി കെ എൻ ബാലഗോപാൽ. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കും. ആഗോള സമാധാന സെമിനാറിന് രണ്ട് കോടി രൂപ അനുവദിച്ചു. കോവിഡ് മഹാമാരി സമ്പദ്ഘടനയിൽ ദീർഘകാലം നിലനിൽക്കും. സംസ്ഥാനത്ത് തൊഴിൽ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായതായി ധനമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റ് നിരാശാജനകമാണ്. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ കേന്ദ്രം ഇടപെടുന്നില്ല.
ഒപ്പം സംസ്ഥാനത്തെ ഇടപെടാൻ കേന്ദ്രം അനുവദിക്കുന്നുമില്ല, വിലക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ – യുക്രൈൻ യുദ്ധം വലിയ വിലക്കയറ്റത്തിലേയ്ക്ക് നയിക്കുകയാണ്.ദുരന്ത സമാനമായ പ്രശ്നമാണ് വിലക്കയറ്റമെന്നും ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടാൻ കൃത്യമായി സർക്കാർ ഇടപെടുന്നുണ്ട്. ഇതിനായി 2000 കോടി ബജറ്റിൽ നീക്കി വച്ചതായും മന്ത്രി പറഞ്ഞു.
English Summary: state budget; 2000 crore for inflation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.