12 April 2025, Saturday
KSFE Galaxy Chits Banner 2

പുരസ്കാരം അപ്രതീക്ഷിതമല്ല, ഏറെ ആഗ്രഹിച്ച് ലഭിച്ചത്; വിൻസി

Janayugom Webdesk
കൊച്ചി
July 21, 2023 6:58 pm

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറെ ആഗ്രഹിച്ച് ലഭിച്ചതാണെന്ന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസ്. പുരസ്കാരം അപ്രതീക്ഷിതമല്ല. ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. സിനിമയിലേക്ക് കൈപിടിച്ചുയത്തിയ സംവിധായകൻ ലാൽ ജോസിനോടും രേഖയിലെ ടീമിനോടും നന്ദി പറയുന്നുവെന്നും വിൻസി അലോഷ്യസ് പറഞ്ഞു.

രേഖ എന്ന ചിത്രം എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് ആദ്യം വളരെ സംശയമുണ്ടായിരുന്നു. ഞാനും സുഹൃത്തുക്കളും കുറേ സങ്കടപ്പെട്ടിട്ടുണ്ട്. ഈ അവാർഡോടെ രേഖയെ എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമെന്നതിൽ വളരെ സന്തോഷം. കൂടെ നിന്ന എല്ലാവർക്കും നന്ദി. എടുത്തുപറയേണ്ട പേര് ലാൽ ജോസ് സാറിന്റേതാണ്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ അദ്ദേഹമാണ് തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയതെന്നും വിന്‍സി പറഞ്ഞു.

Eng­lish Sum­ma­ry: state film awards ; vin­cy alosh­ious responds
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.